ചുമ്മാ ഒരു ഇൻട്രോ…. ഓന്റെ ഒരു പത്രാസ്

My Message

എല്ലാവർക്കും എന്റെ CCTV യുമായി ബന്ധപ്പെട്ട ബ്ലോഗിലേക്ക് സ്വാഗതം.

ഈ മേഖലയുമായി ബന്ധപ്പെട്ട എൻറെ 12 വർഷങ്ങളുടെ അനുഭവം BLOG രൂപത്തിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും സിസിടിവിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. CCTV ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യമാണ് എന്നത് വസ്തുതയാണ്. മൂന്ന് നാല് വർഷങ്ങൾക്കു മുമ്പ് വീട്ടിൽ ക്യാമറ വെക്കുമ്പോൾ നാട്ടുകാരൊക്കെ പറയുമായിരുന്നു അതൊക്കെ ഒരു പത്രാസിനാണെന്നും കാശ് നാലാളെ കാണിക്കാൻ ആണെന്നുമൊക്കെ. ഇന്നിപ്പോൾ ആ പറഞ്ഞവരുടെ വീട്ടിലൊക്കെ സിസിടിവി ഉണ്ട്.

Image description

– Jesse Doe